Connect with us

Hi, what are you looking for?

india

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍

ദില്ലി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ ഈ മാസം ചുമതലയേറ്റെടുക്കും. ജൂണ്‍ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലകനായി ഗംഭീറിന്റെ പേര് തീരുമാനിച്ചെന്നും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡിന്റെ കലാവധി അവസാനിക്കും. തുടരാന്‍ രാഹുലിനും താത്പ്പര്യമില്ല. 2021 ലെ ടി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ കരാര്‍ അവസാനിച്ചെങ്കിലും ബിസിസിഐ വീണ്ടും ഇത് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു.

ഗംഭീര്‍ പരിശീലക ചുമത ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ താത്പ്പര്യമനുസരിച്ച് പുതിയ സപ്പോര്‍ട്ടിംഗ് സ്റ്റാഫും ജോയിന്‍ ചെയ്യുമെന്നാണ് വിവരം.നിലവില്‍ വിക്രം റാഥോര്‍ ആണ് ബാറ്റിംഗ് പരിശീലകന്‍ പരസ് മാംബ്രേ ബോളിംഗ് പരിശീലകനും ടി ദിലീപ് ഫീള്‍ഡിംഗ് പരിശീലകനും. രവി ശാസ്ത്രിക്കൊപ്പമുണ്ടായിരുന്ന വിക്രത്തെ ദ്രാവിഡും നിലനിര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം രാജിവച്ച ശേഷമാകും താരം ചുമതല ഏറ്റെടുക്കുക.                                                                                                                                                                     

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...