കൊടുങ്ങൂർ പൂരം പോലീസ് എയ്ഡ് പോസ്റ്റ്‌ ആരംഭിച്ചു

കൊടുങ്ങൂർ :മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ തിരുവുത്സാവതോടാനുബന്ധിച്ച് പോലീസ് എയ്ഡ് പോസ്റ്റ്‌ ആരംഭിച്ചു. ക്ഷേത്ര മൈതാനത്ത് ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രെസിഡന്റ് ശ ബി രഘു രാജ് നിർവഹിച്ചു. ഉപദേശക സമതി സെക്രട്ടറി വി സി റെനിഷ് കുമാർ പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ എസ് ഐ മാത്യു പി ജോൺ, ഉപദേശക സമിതി അംഗങ്ങളായ കെ എസ് ഹരികുമാർ, രാജീവ്‌ ആർ, മനോജ്‌ ശിവകാർത്തിക എന്നിവർ പങ്കെടുത്തു.കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ചു ക്ഷേത്രത്തിനു മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ പ്രത്യേക ഉത്സവ മേഖല ആയി പ്രഖ്യാപിച്ചിട്ടുണ്ട്.ഏപ്രിൽ നാലിനു ആറാട്ടടെ ഈ വർഷത്തെ തിരു ഉത്സവത്തിന് സമ്മപനമാകും. പൂര ദിനത്തിൽ ഒൻപതു ഗജറാണിമാർ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നേല്ലിപ്പും ആണ് ഈ വർഷത്തെ ഏറ്റവും പ്രത്യേകത