കൊച്ചിയില്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്

കൊച്ചി: കൊച്ചിയില്‍ തന്തോന്നിതുരുത്തില്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തില്‍ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.