എറണാകുളം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ ഇന്ന് ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സ്വീകരിക്കും. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഫുള്‍കോര്‍ട്ട് ചേരുക. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.വി.ഭട്ടിയെ സുപ്രീംകോടതി ജഡ്ജി ആയി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കേരള ഹൈക്കോടതിയുടെ 38 മത് ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേറ്റത്. ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി എജെ ദേശായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റിസ് ജിതേന്ദ്ര പി ദേശായിയുടെ മകനാണ് ആശിഷ് ജെ ദേശായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭാട്ടിയ സുപ്രീംകോടതി ജഡ്ജിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.