Connect with us

Hi, what are you looking for?

kerala

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില് ഇന്ന് 5516 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര് 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര് 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,925 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,07,664 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5261 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 426 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 63,338 കോവിഡ് കേസുകളില്, 7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 171 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,087 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 25 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5105 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6705 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 930, കൊല്ലം 374, പത്തനംതിട്ട 714, ആലപ്പുഴ 200, കോട്ടയം 494, ഇടുക്കി 413, എറണാകുളം 942, തൃശൂര് 658, പാലക്കാട് 287, മലപ്പുറം 248, കോഴിക്കോട് 669, വയനാട് 273, കണ്ണൂര് 388, കാസര്ഗോഡ് 115 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 63,338 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,71,080 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...