തിരുവനന്തപുരം :ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. അഡീഷനല്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് ആണ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയത്. കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാമെന്നു ഡല്‍ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഒരേ വിഷയത്തില്‍ വിവിധ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു തടസ്സമില്ലെന്നു പരാതിക്കാരനായ അഭിഭാഷകന്‍ ജി.എസ്.മണി കോടതിയില്‍ പറഞ്ഞിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കശ്മീരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ, പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും വിശേഷിപ്പിച്ചും ജലീല്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍ലിക്കുകയും ചെയ്തു.
