കെ.ടി. ജലീലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് അപേക്ഷയില്‍ പറയുന്നു. കോഴവാങ്ങിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്ജിമാര്‍ വിധി പറഞ്ഞതെന്ന പരാമര്‍ശം നീതിന്യായ വ്യവസ്ഥയ്‌ക്കെതിരാണ്. അതിനാല്‍ ജലീലിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
