Connect with us

Hi, what are you looking for?

india

കുവൈത്ത് ദുരന്തം കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

കുവൈത്ത്: കുവൈത്തില്‍ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്. അഗ്‌നിശമന സേനയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മരിച്ചവരില്‍ 23 മലയാളികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.

ഇതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടിരുന്നു.തീപിടിത്തത്തില്‍ അനവധി മലയാളികള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര റദ്ദായി. കേന്ദ്രസര്‍ക്കാരില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തിരുന്നതിനെ തുടര്‍ന്നാണ് യാത്ര റദ്ദായതെന്നാണ് വിവരം. കുവൈത്തിലെ മാന്‍ഗാഫിലുള്ള തൊഴിലാളി കാമ്പില്‍ ഇന്നലെ രാത്രിയാണ് പുലര്‍ച്ചെയായിരുന്നു. തീപിടിത്തമുണ്ടായത്

.മരിച്ചവരില്‍ 45 ഇന്ത്യക്കാര്‍ കൂടാതെ മൂന്ന് ഫിലിപ്പീന്‍സ് സ്വദേശികളുമുണ്ട്. കെട്ടിടത്തില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ അപകട സമയത്തുണ്ടായിരുന്നു. 50ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...