കുച്ചിപ്പുടിക്ക് പുറമേ മോഹിനിയാട്ടത്തിലും ദിയ 

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന 33 മത് റവന്യൂ ജില്ലാ കലോത്സവത്തിൽ
കുച്ചിപ്പുടിയിൽ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയതിന് പിന്നാലെ ദിയ സന്തോഷിന്
മോഹിനിയാട്ടത്തിലും രണ്ടാം സ്ഥാനം ലഭിച്ചു.ഞീഴൂർ വിശ്വഭാരതി എസ് എൻ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.കഴിഞ്ഞ ഏഴ് വർഷമായി വൃന്ദ എന്ന ഡാൻസ് ടീച്ചറിന്റെ ശിക്ഷണത്തിലാണ്  പഠിക്കുന്നത്. ആദ്യമായാണ് ദിയ  കലോത്സവ മത്സരങ്ങളിൽ വരുന്നത്. സന്തോഷ് / ജയന്തി ദമ്പതികളുടെ മകളാണ്.