കമ്പത്ത് അരിക്കൊമ്പന്‍ തട്ടിയിട്ടയാള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി : കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരികൊമ്പന്‍ തട്ടിയിട്ട് ബൈക്കില്‍ നിന്ന് വീണ ആള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഓടിയപ്പോഴാണ് പാല്‍രാജിന്റെ ബൈക്കില്‍ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാല്‍രാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു.