കന്നിയങ്കത്തിൽ തന്നെ തബലയിൽ ജുവാന നേടി

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ കലോത്സവത്തില്‍ കന്നിയങ്കത്തിൽ തന്നെ തബലയിൽ ചലിപ്പിച്ച കൈ വിരലുകളിൽ ഫസ്റ്റ് എ ഗ്രേഡ് ജുവാന എലിസ് ജോസ് നേടി.അഞ്ച് ആൺകുട്ടികൾക്കൊപ്പം ഹൈ സ്കൂൾ വിഭാഗത്തിൽ മത്സരിച്ച ജുവാന പെട്ടിമുകൾ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. 6 വർഷമായി കിടങ്ങൂർ ബിജുവിന്റെ ശിക്ഷണത്തിൽ തബല പഠിക്കുന്നു.