കഥകളിയിൽ തിളങ്ങി സഹോദരിമാർ  

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത്   കോട്ടയം ജില്ല റവന്യൂ ജില്ലാ കലോത്സവത്തിൽ കഥകളിൽ തിളങ്ങി സഹോദരിമാർ.ഹയർ സെക്കൻഡറി വിഭാഗത്തിൽ   സ്നേഹ സുനിൽകുമാറും,ഹൈസ്കൂൾ വിഭാഗത്തിൽ സാനിയ സുനിൽ കുമാറുമാണ് ഫസ്റ്റ് എ ഗ്രേഡിൽ തിളങ്ങിയത്.കോട്ടയം സെൻ ആൻസ് ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥിയാണ് സ്നേഹ.
പള്ളം ബുക്കാൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് സാനിയ.കലാമണ്ഡലം കാശിനാഥും, ഭാഗ്യനാഥിന്റേയും ശിക്ഷണത്തിലാണ് ഇവർ പഠിച്ചത്.
പരുത്തുംപാറ സ്നേഹാലയത്തിൽ  സുനിൽ കുമാർ / രമ്യ ദമ്പതികളുടെ മകളാണ് ഇരുവരും.