എഡിഎം – ഡിഎഫ് ഒ യുമായി ചര്‍ച്ച തുടരുന്നു
വനം വകുപ്പിനെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍
കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലണം
എരുമേലി: കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച രണ്ടുപേര്‍ക്കും സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായവും, പോത്തിനെ വെടിവെച്ചു കൊല്ലണവുമെന്ന ആവശ്യവുമായാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . ഇതിനിടെ സംഭവത്തെ തുടര്‍ന്ന് എരുമേലി, റാന്നി,വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍മാര്‍ ടൗണിലെത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കി. പ്രതിഷേധം കയ്യേറ്റത്തിലേക്ക് എത്തിയതോടെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയിരിക്കുകയാണ് .ഇന്ന് രാവിലെ 7 മണിയോടെയാണ് വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ എത്തിയ രണ്ടുപേരെ കാട്ടുപോത്ത ആക്രമിച്ച കൊലപ്പെടുത്തിയത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കണമല പുറത്തേല്‍ ചാക്കോച്ചനും ആശുപത്രിയില്‍ വച്ച് കണമല പ്ലവനാകുഴിയില്‍ (പുന്നത്തറയില്‍) തോമസ് ആന്റണി (71) യും മരിക്കുന്നത്. കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ടു പോയ രണ്ട് പേരേയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു .എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി. ഇതോടെ അധികാരികളും തമ്മില്‍ വലിയ തര്‍ക്കത്തിലായി. കളക്ടര്‍ എത്തിയാല്‍ മാത്രമേ പിരിഞ്ഞു പോകുകയൊള്ളൂയെന്ന നിലപാടിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കോട്ടയം എ ഡി എമ്മും, കോട്ടയം ഡി എഫ് ഒയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ് . പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ പോയി.
കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലണമെന്നാവശ്യവുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നതെന്നും പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.
മലയോര മേഖലയില്‍ ആദ്യമായാണ് വന്യ ജീവിയുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമാകുന്നത് . എരുമേലി – പമ്പ പാതയും , മുണ്ടക്കയം പാതയിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് . ജില്ലാ കളക്ടര്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിലാകണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയി , പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി , മാത്യു ജോസഫ് , മറിയാമ്മ ജോസഫ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ ആദ്യമായാണ് വന്യ ജീവിയുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമാകുന്നത് .