എരുമേലി: പഞ്ചായത്തിലെ തെങ്ങു കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് (കുറഞ്ഞത് 10 തെങ്ങുകള്‍ എങ്കിലും) പച്ചില വള പ്രയോഗങ്ങളിലൂടെ മണ്ണിന്റെ ഗുണമെന്മ വര്‍ധിപ്പിക്കുവാനും അതുവഴി കായ്ഫലം കൂട്ടുവാനുമായി മികച്ച പച്ചിലവളമായി ഉപയോഗിക്കുന്ന പയറിന്റെ വിത്ത്, ശീമക്കൊന്ന കട്ടിങ്‌സ് എന്നിവ സൗജന്യമായി വിതരണത്തിന് എത്തിയിട്ടുണ്ട്. തെങ്ങു കൃഷിക്കാര്‍ 2022-23 കരം അടച്ച രസീത്, ആധാര്‍ കോപ്പികളുമായി കൃഷി ഭവനില്‍ എത്തുക.