Connect with us

Hi, what are you looking for?

kerala

എരുമേലിയിൽ ആർക്കും ഒന്നുമറിയില്ല; തീർത്ഥാടകർ പെരുവഴിയിൽ 

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി വരുന്ന അയ്യപ്പ ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന്  സർക്കാരും –  ദേവസ്വം ബോർഡും പറയുമ്പോഴും എരുമേലിയിലെത്തുന്ന തീർത്ഥാടകർ പെരുവഴിയിലാണെന്ന് ശബരിമല അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
നാളെ വൃശ്ചികം ആരംഭിക്കുകയാണ് , മുൻ കാലങ്ങളിൽ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ എത്തുന്ന ഈ സമയത്താണ് ഇന്ന് പരിമിതമായ അയ്യപ്പഭക്തർ എത്തിയിട്ടും ഇവർക്ക് വേണ്ട സൗകര്യം പോലും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എരുമേലിയിലെത്തി ആരോട് ചോദിച്ചാലും ആർക്കും ഒന്നുമറിയില്ല.
പാർക്കിംഗില്ല , പ്രാഥമിക സൗകര്യം നിറവേറ്റാൻ സൗകര്യമില്ല, ഭക്ഷണത്തിന് മാർഗ്ഗമില്ല, വിരിവയ്ക്കാൻ മാർഗ്ഗമില്ല, ആർറ്റി പി സി ആർ ടെസ്റ്റ് എടുക്കാൻ സൗകര്യമില്ല തുടങ്ങി ഒന്നിനും സൗകര്യമില്ലാത്ത ഇടത്താവളമായി എരുമേലി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പകൽ മാത്രമല്ല – രാത്രികാലങ്ങളിലെത്തുന്ന തീർത്ഥാടകർ കടുത്ത ദുരിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് നാളെയും ലേലം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അടിയന്തിരമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാണെന്നും  മനോജ് പറഞ്ഞു .

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...