എരുമേലിയില്‍ ചാന്ദ്രദിനാഘോഷം

 

 

എരുമേലി: ലോക ചാന്ദ്രദിനത്തോടനുബന്ധിച്ചു എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം 2023 നടന്നു.സയന്‍സ് ക്ലബ് എച്ച്.എസ്,. യു. പി വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ശ്രീമതി മേഴ്സി ജോണ്‍ കുട്ടികള്‍ക്ക് ചാന്ദ്രദിന സന്ദേശം നല്‍കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെയും പോസ്റ്ററുകളുടെയും പ്രദര്‍ശനം നടന്നു.സയന്‍സ് ക്ലബ് ഭാരവാഹികളായ അധ്യാപകര്‍ അല്‍ഫോന്‍സാ ഫിലിപ്പ്, ലിന്റാ ജോര്‍ജ്, ലിറ്റി കെ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി