ആറാം ക്ലാസ്സ് വിദ്യാര്‍ഥി  അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

പൂച്ചാക്കല്‍: അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെന്റ് തെരേസാസ് സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത് – സിനി ദമ്പതികളുടെ മകന്‍ അലന്‍ ( ഉണ്ണിക്കുട്ടന്‍- 11 ) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. അയല്‍പക്കത്ത് നിന്നും മടങ്ങിയെത്തിയ മുത്തശ്ശി ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍.