ആറന്മുളയില്‍ മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട ആറന്മുളയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു.എരുമക്കാട് ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബിനോജിനെതിരെയാണു കേസ്. ഹോം വര്‍ക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരുക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.