ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹ് മദന്‍ ദാസ് ദേവി അന്തരിച്ചു

ബംഗളുരു: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ സഹ സര്‍കാര്യവാഹുമായ മദന്‍ ദാസ് ദേവി(81) അന്തരിച്ചു.ബംഗളുരുവില്‍ വെച്ചായിരുന്നു അന്ത്യം. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ്, എബിവിപി ദേശീയ സംഘടന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അനാരോഗ്യം കാരണം വളരെ നാളുകളായി വിശ്രമത്തിലായിരിന്നു. ഉച്ച 1.30 മുതല്‍ 4 മണിവരെ ബെംഗളുരുവിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തില്‍ പൊതുദര്‍ശനം. നാളെ മഹാരാഷ്ട്രയിലെ പുനെയിലാണ് സംസ്‌കാര ചടങ്ങുകള്‍.